Saturday, October 24, 2009

About Me







രക്ഷപ്പെടണം
പ്രതീക്ഷയുടെ ഒരു പ്രഭാതം പോലും
സമ്മാനിക്കാത്ത രാത്രികളില്‍ നിന്നും
ചിറകുവിരിച്ചു പറക്കും മുമ്പ്
റാഞ്ചാനെത്തുന്ന പ്രാപ്പിടിയന്മാരുടെ
കു‌ര്‍ത്ത നഖങ്ങളില്‍ നിന്നും
രക്ഷപ്പെടണം
വില്ല് കുലക്കും മുമ്പ് പെരുവിരലറുക്കാനെത്തിയ
കുല ഗു(കു)രു പരമ്പരകളില്‍ നിന്നും
രക്ഷപ്പെടണം
ചവക്കാന്‍ പഠിക്കുന്നതിന്മുമ്പ്
വായില്‍ കുത്തി തിരുകിയ
പാതി വെന്ത മന്ത്രങ്ങളില്‍ നിന്നും
തല തിരിയാത്ത കാലത്ത്
തലയില്‍ കയറ്റിവെച്ച മുള്‍ക്കിരീടങ്ങളില്‍ നിന്നും
രക്ഷപ്പെടണം
ബോധാബോധങ്ങളുടെ ചുഴികളിലേക്ക്
വിഷപ്പുകയൂതുന്ന ചാനല്‍ വായകളില്‍ നിന്നും
ചത്ത കോഴിയെ പറപ്പിക്കുന്ന കലികാലത്ത് നിന്നും
രക്ഷപ്പെടണം.......രക്ഷപ്പെടണം...........രക്ഷപ്പെടണം............??????
എവിടേക്ക്.......

6 comments:

  1. ഒന്നാന്തരം കവിത മാഷേ,
    ഇനിയുമെഴുതൂ...
    രക്ഷപ്പെടാനുള്ള കൊതിയുള്ളതുകൊണ്ടാകാം എനിക്കിതൊരുപാട് ഇഷ്ടപ്പെട്ടു!

    ReplyDelete
  2. കവിത അസ്സലായിട്ടുണ്ട്. ഏതൊക്കെയോ പരിചിതമുഖങ്ങള്‍ എവിടൊക്കെയോ തെളിയുന്നു.

    ReplyDelete
  3. എന്തിനാ രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നത് ,നേരിട്ടു കുടെ

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. കൊള്ളാം ജയദേവന്‍മാഷേ...നല്ല വരികള്‍

    ReplyDelete